ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-6-ഗ്രിഹപ്പിഴകളും പരിഹാരങ്ങളും.......രത്ന ധാരണം.....രവീന്ദ്രന്‍ നായര്‍ .malayalee astrologer.

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-6-  ഗൃ ഹ പ്പിഴകളും പരിഹാരങ്ങളും-തുടര്‍ച്ച .ഗൃഹ പ്പിഴ മാറ്റാന്‍ രത്ന ധാരണം എങ്ങിനെ നടത്തണം?

രവീന്ദ്രന്‍ നായര്‍,ജ്യോതിഷ് അലങ്കാര്‍-9871690151

ജ്യോതിഷവും രത്നങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമല്ല ഇവിടെ പറയാന്‍ പോകുന്നത് കാരണം അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അനേകം ഗ്രന്ഥങ്ങളില്‍ വിശദമായി കൊടുത്തിണ്ട്‌. അവ തമ്മില്‍ ബന്ധമുണ്ട്  എന്ന വിശ്വാസമുള്ളവര്‍ക്ക് വേണ്ടി യാണ് ഇതെഴുതുന്നത് .

 ഓരോ ലഗ്ന ക്കാരുടെയും ലഗ്നാധിപന്‍ നീചനാ യിരുന്നാല്‍ ധരിക്കേണ്ടുന്ന രത്നങ്ങളെ കുറിച്ചാണ്ണ് ഇവിടെ പ്രതിപാധിക്കാന്‍ പോകുന്നത്.

നിങ്ങളുടെ ലഗ്നം മേടം ആവുകയും ലഗ്നധിപധി ചൊവ്വ  നാലില്‍-കര്‍ക്കിടകം രാശിയില്‍ - നീച നായി ഇരിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് അത്മവിശ്വാസ കുറവ് നന്നായി അനുഭവപ്പെടും. മാത്രമല്ല കാര്യങ്ങള്‍ ധൈര്യ ത്തോടെ ചെയ്യാന്‍ കഴിയുകയില്ല . ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ചുവന്ന പവിഴം ധരിക്കണമെന്നാണ്. ചൊവ്വ എട്ടാം ഭാവധിപതി ആണെങ്കിലും കുഴപ്പമില്ല. സ്വര്‍ണത്തില്‍ കെട്ടിയ  ചെമ്പവിഴം വലതു കൈയിലെ മോതിര വിരലില്‍ ആണ് ധരിക്കേണ്ടത്‌. രത്നങ്ങള്‍ എത്ര തൂക്കമുള്ള താണ് ധരിക്കേണ്ടത് എന്നുള്ളത്  ശരീരത്തിന്റെ തൂക്കം അനുസരിച്ചായിരിക്കും തീരുമാനിക്കുന്നത്‌.

ലഗ്നം ഇടവം ആയി ലഗ്നധിപധി(ശുക്രന്‍) അഞ്ചില്‍ (കന്നി രാശിയില്‍) നീചനായി ഇരുന്നാല്‍, അവര്‍ക്ക്  വജ്രമോ വൈറ്റ് ടോപാസോ  ചെറു വിരലില്‍ ധരിക്കാവുന്നതാണ്.  വിവാഹാദി കാര്യങ്ങളിലെ വിലംബം, വിദ്യ തടസ്സം എന്നിവ മാറാനും വിവാഹിതരായവര്‍ക്ക് കുടുംബ സമാധാനം, ദാമ്പത്യ സുഖം  എന്നി കാര്യങ്ങളില്‍ ഉള്ള പ്രശ്നങ്ങള്‍ക്കും  പരിഹാരമാകും..

ലഗ്നം മിഥ്‌ നം ആ യിരിക്കുകയും  ലഗ്നാധിപതി ബുധന്‍   പത്തില്‍(മീന രാശിയില്‍ ) നീചനാ യിരിക്കുകയും ചെയ്‌താല്‍ തൊഴില്‍ പരമായി എത്ര അദ്വാ നിച്ചാലും വേണ്ടപ്പോലെ ഫലം  കിട്ടുകയില്ല. അത് പോലെ വിദ്യാഭ്യാസത്തിന്റെ കാലങ്ങളില്‍ കുട്ടികള്‍ക്ക് വിദ്യപരമായ കാര്യങ്ങളില്‍ തട്പര്യമില്ലയ്മയും ഇക്കാരണം കൊണ്ട് സംഭവിക്കാവുന്നതാണ്.  ഇത്തരം പ്രശനമുള്ളവര്‍ക്ക്  ഒരു മരതകം ധരിക്കുന്നത് വളരെ നല്ലതാണ്.. അത് ചെറു വിരലില്‍ വെള്ളിയിലോ സ്വര്‍ണതിലോ കെട്ടി ധരിക്കാവുന്നതാണ്. ഇത് കൊണ്ട്  കര്‍മ്മ രംഗത്തോ അല്ലെങ്കില്‍  വിദ്യ രംഗത്തോ ഉള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.

ലഗ്നം കര്‍ക്കിടകം ആയിരിക്കുകയും  ലഗ്നധിപധി  ആയ ചന്ദ്രന്‍  അഞ്ചില്‍(വൃശ്ചിക രാശിയില്‍ ) നീചനായി ഇരുന്നാല്‍ യാതൊരു കാരണ വശാലും നിങ്ങള്‍ക്ക്  മനസമാധാനം കിട്ടുമെന്ന്  പ്രതീക്ഷികേണ്ട. അതുപോലെ നിങ്ങളുടെ അമ്മയ്ക്കും  നിങ്ങളെ കൊണ്ട് മനസമാധാനം കിട്ടാതെ വന്നേക്കാം. സന്താന ലബ്ധിക്കും വിഘ്നം വരാവുന്നതാണ്. ഇതിനായി ഒരു  വെള്ള മുത്തു വെള്ളിയില്‍ കെട്ടി വലതു കൈയിലെ ചെരുവിരലില്‍  ധരിക്കുക. മനസമാധാനം കിട്ടും. മനസ്സിലെ ചഞ്ചലത കുറഞ്ഞു കിട്ടും.

ലഗ്നം ചിങ്ങമായി വരികയും ലഗ്നാധിപതി സൂര്യന്‍   തുലാത്തില്‍- (അതായതു-നിങ്ങള്‍ തുലാം  മാസത്തിലാണ് ജനിച്ചത്  എങ്കില്‍) ഇരിക്കുന്നു എങ്കില്‍  നിങ്ങള്‍ക്ക് ഒരു മാണിക്യം സ്വര്‍ണത്തില്‍ കെട്ടി വലത്‌  കൈയിലെ മോതിര വിരലില്‍ ധരിക്കണം. ഇത് കൊണ്ട് നിങ്ങളുടെ അനാവശ്യമായി എല്ലാ കാര്യങ്ങള്‍ക്കും ഉള്ള  കടും പിടുത്തം, മറ്റുള്ളവരെ അംഗീകരിച്ചു കൊടുക്കാനാവാത്ത സ്വഭാത്തിനും കുറച്ചൊക്കെ പരിഹാരമാകും. ആത്മവിശ്വാസം ഉണ്ടാവുകയും ചെയ്യും.

നിങ്ങളുടെ ലഗ്നം കന്നി യാ യിരിക്കുകയുംലഗ്നാധിപതി  ബുധന്‍ ഏഴില്‍ (മീനത്തില്‍) നീചനാ യിരിക്കുകയും ചെയ്‌താല്‍ നിങ്ങളുടെ വിവാഹദി കാര്യങ്ങള്‍ വൈകാനും, അഥവാ നടന്നാല്‍ തന്നെ വിവാഹ ജീവിതത്തില്‍  ധാരാളം പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യത ഉണ്ട്. അതുപോലെ പാര്‍ട്ണര്‍ ഷിപ്‌ കച്ചവടത്തില്‍ എപ്പോഴും പ്രശ്നങ്ങള്‍, തെറ്റിധാരണ  എന്നിവ    ഉണ്ടാവാനും സാദ്ധ്യത യുണ്ട്.. ഇതിനായി ഒരു മരതകം സ്വര്‍ണത്തിലോ, വെള്ളിയോലോ കെട്ടി ചെറു വിരലില്‍(ഏതു കയ്യിലും) ധരിക്കാവുന്നതാണ്.

അടുത്തതായി  തുലാം  ലഗ്നം ഉള്ള ജാതകകാര്‍ക്ക്  പന്ത്രണ്ടില്‍ ശുക്രന്‍(കന്നി രാശി) നീചനായി ഇരുന്നാല്‍ വിവാഹാദി കാര്യങ്ങളില്‍ വിലംബം,  അഥവാ വിവാഹം നടന്നാല്‍  തന്നെ സ്വര ചേര്‍ച്ച യില്ലയമയും  വിവാഹമോചനം വരെയും  വരാവുന്നതാണ്. സ്ത്രീകള്‍ക്ക് ഗര്‍ഭ സംബന്ത പ്രശ്നങ്ങള്‍   മുതലായവ അനുഭവ പ്പെടാം. നിങ്ങള്‍ ഒരു വജ്രം- അല്ലെങ്കില്‍ വൈറ്റ് ടൊപാസ് വെള്ളിയിലോ സ്വര്‍ണത്തിലോ കെട്ടി  ചെറു വിരലില്‍ ധരിച്ചാല്‍ ഈ പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം ലഭിക്കുന്നതാണ്.

വൃചിക ലഗ്നമാണ് നിങ്ങളുടെതെങ്കില്‍  ലഗ്നാധിപതി (ചൊവ്വ) ഭാഗ്യ സ്ഥാനത്തു(ഒന്‍പതില്‍) പോയി നീചനായി ഇരിക്കുന്നു എങ്കില്‍  നിങ്ങള്‍ എന്തൊക്കെ ചെയ്താലും നിങ്ങളെ ഭാഗ്യം തുണക്കില്ല. ഒട്ടും വൈകിക്കാതെ ഒരു ചുവന്ന പവിഴം   സ്വര്‍ണത്തില്‍ കെട്ടി വലതു കയിലെ  മോതിര വിരലില്‍ ധരിക്കണം. നിങ്ങളുടെ ഭാഗ്യം തെളിയും എന്നുള്ളതില്‍ സംശയം വേണ്ട. കൂടാതെ നിങ്ങളുടെ  അച്ഛനയിട്ടു എന്തെങ്കിലും വഴക്കുകള്‍ ഉണ്ടെങ്കില്‍ അതിനും പരിഹാരമാകും.

ലഗ്നം ധനു ആയി ലഗ്നാധിപതി വ്യാഴം, ധന സ്ഥാനത്ത്(രണ്ടാം ഭാവത്തില്‍) നീചനായി ഇരിക്കുകയാണെങ്കില്‍  ഒട്ടും മടിക്കേണ്ട നിങ്ങള്‍ സംമ്പാധിക്കുന്ന ധനം വരുന്നതിനെക്കാള്‍  വേഗത്തില്‍ ചിലവാകും  അല്ലെങ്കില്‍ നഷ്ടപ്പെടും എന്നുള്ളത് ഉറപ്പുള്ള കര്യാമാണ് .അത് പോലെ തന്നെ  നിങ്ങളുടെ വിദ്യഭ്യാസ കാര്യങ്ങളില്‍  വളരെയധികം മുടക്കങ്ങളും  സംഭവിക്കാവുന്നതാണ്. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ വാക്കുകള്‍ മറ്റുള്ളവര്‍ക്ക് കൂരമ്പ്‌ പോലെ അനുഭവപ്പെടാം. . ഇതിനെല്ലാം പരിഹാരമായി ഒരു പുഷ്യ രാഗമോ അല്ലെങ്കില്‍ ഗോള്ടെന്‍ ടോപസോ മോതിരമായി വലതു കയ്യിലെ  ചൂണ്ടു വിരലില്‍ ധരിക്കണം. സ്വര്‍ണത്തില്‍ ധരിക്കുകയാണെങ്കില്‍   കൂടുതല്‍ നല്ലതായിരിക്കും.

അടുത്ത ലഗ്നമായ മകര ലഗ്നകാര്‍ക്ക് ലഗ്നാധിപതി യും രണ്ടാം ഭാവധിപതി യുമായ ശനി നാലാം ഭാവമായ മേടത്തില്‍ നീചനായി ഇരുന്നു കഴിഞ്ഞാല്‍ ധനം,അഭിവൃദ്ധി, മനസമാധാനം എന്ന് വേണ്ട പ്രധാന പെട്ട എല്ലാ രംഗങ്ങളിലും ഉയര്‍ച്ചക്ക് വളരെയധികം വിഷമമുണ്ടയിരിക്കും. ഇതിനു വേണ്ടി ഇന്ദ്ര നീലം അല്ലെങ്കില്‍ അതിനു പകരം നീല ടോപാസ് എന്ന രത്നം വെള്ളിയിലോ സ്വ്ര്‍ണതിലോ കെട്ടി വലതു കയ്യിലെ നാട് വിരലില്‍ ധരിക്കണം ..  

കുംഭ ലഗ്ന മാണെങ്കിലും ഇതേ മോതിരം തന്നെ യാണ്  പരിഹാരമായി ധരിക്കേണ്ടത്. .

അവസാനമായി മീന ലഗ്നക്കാരുടെ ലഗ്നാധിപതി  വ്യാഴം നീചനായി പതിനൊന്നില്‍ ഇരുന്നാല്‍ വരവുകള്‍ കുറഞ്ഞും ചിലവുകള്‍ കൂടുതല്‍ ആയും   അഭി വൃദ്ധി  തീരെ  ഇല്ലാതെയും ഇരിക്കുകയും  സാധാരണമാണ്  ഇതിനു പുഷ്യ രാഗമോ, മഞ്ഞ ടോപസോ സ്വര്‍ണത്തില്‍ കെട്ടി വലതു കയ്യിലെ ചൂണ്ട് വിരലില്‍ ധരിക്കവുന്നതാണ് .

മേല്‍ പ്പറഞ്ഞ രത്നങ്ങള്‍ ധരിക്കുക വഴി  ഗൃഹങ്ങളുടെ നീചത്വം കുറയുകയും  ഗൃഹങ്ങള്‍ ശക്തി പെടുകയും ഫലങ്ങള്‍ തരികയും ചെയ്യും. 

 ഇത് കൂടാതെ  ഇനി ഓരോ ദശ, അപഹാര കാലത്ത് ധരിക്കേണ്ടുന്ന രത്നങ്ങളെ കുറിച്ച്   ചിന്തിക്കാം.

നിങ്ങളുടെ ദശ കേതു ആണെങ്കില്‍, ദശ കാലം 7 കൊല്ലമാണ്. ഈ കാലത്ത് ധരിക്കേണ്ടുന്ന രത്നം വൈടുര്യം ആണ്.. നടു  വിരലിലോ ചെറു വിരലിലോ ധരിക്കാവുന്നതാണ്.

നിങ്ങള്‍ക്കു ശുക്ര ദശ ആണെങ്കില്‍ ഒരു വജ്രമോ അല്ലെങ്കില്‍ വൈറ്റ് ടോപാസോ ധരിക്കവുന്നതാണ്. ശുക്ര ദശ 20 കൊല്ലമാണ്. ഓരോ അഞ്ചു കൊല്ലം കൂടുംമ്പോഴും രത്നങ്ങള്‍ മാറ്റേണ്ടി വരും.

നിങ്ങളുടെ ദശ സൂര്യ ദശ ആണെങ്കില്‍ ഒരു മാണിക്യം സ്വര്‍ണത്തില്‍ കെട്ടി വലതു കൈയിലെ മോതിര വിരലില്‍ ധരിക്കുക.

നിങ്ങള്ക്ക് ചന്ദ്ര ദശ യില്‍ ധരിക്കേണ്ട മോതിരം വെള്ള മുത്ത്‌ ആണ്. ഇത് വെള്ളിയില്‍ ആണ് ധരിക്കേണ്ടത്.നിങ്ങള്‍ക്കു ഇപ്പോള്‍  ചൊവ്വ ദശ യാണെങ്കില്‍ ഒരു ചെമ്പവിഴം സ്വര്‍ണത്തി ലോ
വെള്ളിയിലോ കെട്ടി ധരിക്കവുന്നതാണ്.ഇപ്പോള്‍ നിങ്ങക്ക് നടക്കുന്ന ദശ രാഹു ദശയാണെങ്കില്‍ ഒരു ഗോമേദകം  നടു വിരലില്‍ സ്വര്‍ണ്ണ ത്തിലോ  വെള്ളിയിലോ കെട്ടി ധരിക്കവുന്നതാണ്.നിങ്ങളുടെ ദശ വ്യാഴ  ദശ ആണെങ്കില്‍  വ്യഴതിന്നു വേണ്ടി  ഒരു പുഷ്യ രാഗമോ അല്ലെങ്കില്‍ ഗോള്ടെന്‍ ടോപാസോ സ്വര്‍ണ്ണത്തില്‍ കെട്ടി ചൂണ്ടു വിരലില്‍ ധരിക്കുക.നിങ്ങള്ക്ക് ശനി ദശ ആണ് ഇപ്പോള്‍ നടക്കുന്നത് എങ്കില്‍  ഇന്ദ്ര നീലമോ നീല ടോപാസോ  നടു വിരലില്‍ ധരിച്ചു ശനിയെ ബ ലപ്പെടുത്തണം അവസാനമായി നിങ്ങള്ക്ക് ഇപ്പോള്‍  ബുധ ദശ ആണ് നടക്കുനതു എങ്കില്‍   നിങ്ങള്‍ക്കൊരു മരതകം ധരിച്ചു ബുധനെ ബലപ്പെടുതവുന്നതാണ്. (തുടരും)




Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

വിഗ്നേശ്വര മന്ത്രങ്ങൾ...... ഗണേശ സ്തുതികൾ...... സമ്പാദനം.... രവീന്ദ്രൻ നായർ. 9871690151