Posts

Showing posts from September, 2014

VAIRAGYAM- The Entrance gate to Spirituality-Raveendran Nair-Jyothish Alankar,Delhi-98710690151

ravinari42@gmail.com  -  പുസ്തക പരിചയം - വൈരാഗ്യം-   സ്വാമി ജ്ഞാനാന്ദ സരസ്വതി (1910-1997) സംബാധകന്‍- രവി  നായര്‍. ഇത് “വൈരഗ്യത്തെ” കുറിച്ച് സ്വാമിജി   1933 ല്‍ എഴുതിയ ഒരു ചെറു പുസ്തകമാണ്. അന്ന് അദ്ദേഹം സ്വാമിജി ആയിരുന്നില്ല. ഗ്രിഹസ്ഥശ്രമത്തിനും സന്യാസശ്രമാത്തിനും ഇടക്കുള്ള കാലത്ത് എഴുതിയതാണ്   അതുകൊണ്ട് തന്നെ ഭാഷ പഴയ കാലത്തെ ഭാഷയാണ്.   അക്കാലത്ത്  അധ്യത്മീകതയിലേക്ക് പ്രവേശിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു ചുറു ചുറുക്കുള്ള സാധാരണക്കാരനായ ചെറുപ്പക്കാരന്റെ ഉത്സാഹ ഭരിതമായ ശബ്ദം  ഈ ഗ്രന്ഥ ത്തില്‍  അങ്ങോളമിങ്ങോളം നമുക്ക് ശ്രവിക്കാന്‍ കഴിയും.. 19 8 0 കളിലും   90   കളിലും  അദ്ദേഹം വിവര്‍ത്തനം ചെയതതും,   പുതിയതായി എഴുതിയതുമെല്ലാം പുതിയ കാലത്തെ ഭാഷ യിലാണ്. അത് കൂടാതെ ഇതെഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് അക്കാലത്തു  ശ്രീ അയ്യപ്പ ദീക്ഷിതരെഴുതിയ “ വൈരാഗ്യ ശതക ” എന്നൊരു സംസ്കൃത കവിതയാണ് എന്നദ്ദേഹം  ഈ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. വൈരാഗ്യം -അതെ വൈരാഗ്യം. അതൊരു സാമ്രാജ്യമാണ്‌. ബുദ്ധി മന്ത്രിയാണ്. ധൈര്യം ബലമാണ. സങ്കല്‍പ്പം ശത്രുവാണ്. ശാന്തി ധനമാണ്. മൂന്നു ലോകങ്ങളും കീഴിലാണ്. മനുഷ